കുവൈത്ത് ക്നാനായ കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം ലിസ്റ്റിൻ സ്റ്റീഫൻ
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ.കെ.സി.എ) ഓണാഘോഷം വർണാഭമായി ആഘോഷിച്ചു.
അബ്ബാസിയ സെൻട്രൽ സ്കൂളിൽ ആഘോഷം സിനിമാ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. കെ.കെ.സി.എ പ്രസിഡന്റ് ജോസുകുട്ടി പുത്തൻതറ അധ്യക്ഷത വഹിച്ചു. ഫാ. ജിജോ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. പോഷക സംഘടന ഭാരവാഹികളായ സിനി ബിനോജ്, ബോവസ് ജോസ്, ടോമി ജോസ്, ഫെബിൻ ജിനു എന്നിവർ ആശംസകൾ നേർന്നു.
കെ.കെ.സി.എ ഓണാഘോഷ പരിപാടിയിൽ നിന്ന്
ജനറൽ സെക്രട്ടറി ജോജി ജോയി സ്വാഗതവും ട്രഷറർ അനീഷ് എം ജോസ് നന്ദിയും പറഞ്ഞു. ജെയിൻ തോമസ്, ജോനാതൻ ഷൈജു, മരിയ എന്നിവർ പരിപാടിയുടെ അവതാരകരായി.
വൈ. പ്രസിഡന്റ് ആൽബിൻ ജോസ്, ജോ.സെക്രട്ടറി ഷിബു ജോൺ, ജോ.ട്രഷറർ ജോണി ജേക്കബ്ബ്, സബ് കമ്മിറ്റി കൺവീനർമാരായ ലിഫിൻ ഫിലിപ്പ്, ഡോണ തോമസ്, ജൂണി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.
ഘോഷയാത്ര, ചെണ്ട മേളം, പുലികളി, മാവേലി എഴുന്നള്ളിപ്പ്, വിവിധ കലാപരിപാടികൾ എന്നിവ ആഘോഷഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.