കെ.ഐ.ജി ഹജജ് പഠനക്ലാസിൽ പി.പി. അബ്ദുൽ റസാഖ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് പഠനക്ലാസും ബോധവത്ക്കരണവുമായി കെ.ഐ.ജി കുവൈത്ത്. കെ.ഐ.ജി കുവൈത്ത് ഹജ്ജ് ഉംറ സെല്ലിന്റെ ആഭിമുഖ്യത്തിൽ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു. ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്ന ക്ലാസിൽ കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു. കെ.വി. ഫവാസ് ഖിറത്ത് നടത്തി.
‘ഹജ്ജിന്റെ ആത്മാവ്’ എന്ന വിഷയത്തിൽ പി.പി. അബ്ദുൽ റസാഖും, ‘ഹജ്ജിന്റെ കർമ്മശാസ്ത്രം’ എന്ന വിഷയത്തിൽ ഫൈസൽ മഞ്ചേരിയും ക്ലാസെടുത്തു. ഗവൺമെന്റ് ഗ്രൂപ്പിൽ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഖലീലുർറഹ്മാനും, പ്രൈവറ്റ് ഗ്രൂപ്പുകളിൽ പോകുന്നവർ ശ്രദ്ധിക്കേണ്ട സംഗതികളെ സംബന്ധിച്ച് സാബിഖ് യൂസുഫ്, മനാഫ് 'പി.കെ. എന്നിവരും സംസാരിച്ചു.
കെ.ഐ.ജി പഠനക്ലാസ് സദസ്
ഹജ്ജിന് പോകുന്നവരുടെ സംശയങ്ങൾ ദുരീകരിക്കാനുള്ള അവസരവും ഉണ്ടായിരുന്നു. 2024 ലെ ഹജ്ജ് അനുഭവങ്ങളും പങ്കുവെച്ചു. ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചുള്ള ബോധവൽക്കരണവും നടന്നു.
ഹജ്ജ്- ഉംറ കൺവീനർ നിയാസ് സാഹിബ് സ്വാഗതവും, സെക്രട്ടറി അബ്ദുൽ ഷുക്കൂർ നന്ദിയും പറഞ്ഞു. വിവിധ ഗ്രൂപ്പുകളിലായി ഹജ്ജിന് പോകുന്ന അറുപതോളം പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.