കെ.ഐ.ജി കുവൈത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മദ്റസ കബ്ദിൽ സംഘടിപ്പിച്ച ഫാമിലി പിക്നിക് സാൽമിയ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മദ്റസ സാൽമിയ ബ്രാഞ്ച് ഫാമിലി പിക്നിക് കബ്ദിൽ നടന്നു. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ ഉദ്ഘാടനം ചെയ്തു. മദ്റസ പ്രിൻസിപ്പൽ അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കാമിൽ അലി, സെക്രട്ടറി സയിദ് ഫായിസ് അഹമ്മദ്, ഇബ്രാഹിം റഷീദ് എന്നിവർ ആശംസകൾ അർപ്പിച്ചു.
കെ.ഐ.ജി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി അഡ്വ. സിറാജ് സ്രാമ്പിക്കൽ, ഫഹാഹീൽ ഇംഗ്ലീഷ് മദ്റസ മുൻ പ്രിൻസിപ്പൽ സമീർ മുഹമ്മദ് കോക്കൂർ, സാൽമിയ മലയാളം മദ്റസ പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി, ഇസ്മായീൽ വി.എം എന്നിവർ മുഖ്യതിഥികളായി.
വിവിധ മത്സരങ്ങളും ഗെയിമുകളിലും കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. വിദ്യാർഥികളുടെ കഴിവുകൾ പ്രകടമാക്കുന്ന കലാപരിപാടികളും നടന്നു. ഇസ്ലാമിക് ക്വിസിൽ റഫീഖ പാർക്കർ വിജയിയായി. വടംവലി, ഫുട്ബാൾ എന്നിവയുൾപ്പെടെ മൂന്ന് ഗ്രൂപ്പുകളായി നടന്ന വിവിധ മത്സരങ്ങളിൽ ടീം ഗ്രീൻ ജേതാക്കളയി. അഡ്മിനിസ്ട്രേറ്റർ സഫ്വാൻ ആലുവ പ്രോഗ്രാം ഏകോപിപ്പിച്ചു.
മത്സരവിജയികൾക്ക് പി.ടി.എ പ്രസിഡന്റ് ഷംനാദ്, സെക്രട്ടറി റഷീദ് മാസ്റ്റർ, ട്രഷറർ അബ്ദുൽ അസീസ് മാട്ടുവയൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. നയീം, അൻസാർ, അസ്ലഹ്, ഫൈസൽ ബാബു, ശുക്കൂർ, ജഹാൻ, സലാം ഒലക്കോട്, താജുദ്ദീൻ, മുഹമ്മദ് ഷർഖി, സാദിഖ്, ഷിഫിൻ, നിഹാദ് എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.