കെ.​ഐ.​ജി ഇം​ഗ്ലീ​ഷ് മ​ദ്റ​സ ഇ​ന്റ​ർ-​സ്കൂ​ൾ ഇ​സ്‌​ലാ​മി​ക് കോ​മ്പ​റ്റീ​ഷ​ൻ ഓ​വ​റോ​ൾ ജേ​താ​ക്ക​ളാ​യ

ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ മം​ഗ​ഫി​ന് ഡോ.​അ​ലി​ഫ് ഷു​ക്കൂ​ർ ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

കെ.ഐ.ജി ഇംഗ്ലീഷ് മദ്റസ ഇന്റർ-സ്കൂൾ മത്സരം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക് ഗ്രൂപ് (കെ.ഐ.ജി) എജുക്കേഷൻ ബോർഡിന് കീഴിലുള്ള ഇംഗ്ലീഷ് മദ്റസ ഫോർ ഇസ്‌ലാമിക് സ്റ്റഡീസ് കുവൈത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ഇന്റർ-സ്കൂൾ ഇസ്‌ലാമിക് കോമ്പറ്റീഷൻ സംഘടിപ്പിച്ചു.

സ്കൂൾ തലത്തിൽ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ മംഗഫ് ഓവറോൾ ചാമ്പ്യന്മാരായി. ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ രണ്ടാം സ്ഥാനത്തും ഫഹാഹീൽ അൽ വതനിയ ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ (ഡി.പി.എസ്) മൂന്നാം സ്ഥാനത്തും എത്തി.

സാൽമിയയിലെ അൽ നജാത്ത് സ്കൂളിൽ നടന്ന ഈ മത്സരത്തിൽ ഖുർആൻ പാരായണം, ഖുർആൻ മനഃപാഠം, പ്രസംഗം, കാലിഗ്രഫി, കളറിങ് എന്നിങ്ങനെ ഇനങ്ങളിൽ മത്സരാർഥികൾ മാറ്റുരച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി കിഡ്‌സ്, സബ്-ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു.

25ലേറെ സ്കൂളുകളിൽനിന്നുള്ള 600ൽ അധികം വിദ്യാർഥികൾ കഴിവുകൾ മാറ്റുരച്ചു. വിജയികൾക്ക് ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. ഡോ.അലിഫ് ഷുക്കൂർ, അബ്ദുൽ മുഹ്സിൻ അൽ ലഹ്‌വ്, ഖുതൈബ അൽ സുവൈദ്, ഖാലിദ് അൽ സബ, താജുദ്ദീൻ മദീനി, ഫിറോസ് ഹമീദ്, ഫൈസൽ മഞ്ചേരി, അൻവർ സഈദ് എന്നിവരുൾപ്പെടെ വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - KIG English Madrasa organized inter-school competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.