കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ഹവല്ലി മേഖല കമ്മിറ്റി സംഘടിപ്പിച്ച “സർഗലയം'25”ആസ്വാദനത്തിന്റെ വേറിട്ട അനുഭവമായി. ഇമ്പമാർന്ന ഇശലുകളുടെ അകമ്പടിയോടെ ഇസ്ലാമിക കലാസംസ്കാരം വിളിച്ചോതുന്ന കലാ മത്സരത്തിൽ വിവിധ യൂനിറ്റുകളിൽ നിന്നുള്ള നിരവധി പ്രതിഭകൾ പങ്കെടുത്തു.വാശിയേറിയ കലാമത്സരത്തിൽ സാൽമിയ യൂനിറ്റ് ഓവറോൾ ചാമ്പ്യന്മാരായി. സൈനുൽ ആബിദ് കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു.
സാൽമിയ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ് അബ്ദുൽ റഹീം ഹസനി അധ്യക്ഷതവഹിച്ചു. സമാപന സംഗമം സാമൂഹികപ്രവർത്തകനായ സലീം താനൂർ ഉദ്ഘാടനം ചെയ്തു. നിസാർ പേരാമ്പ്ര, അഷ്റഫ് ഫൈസി കിന്യ, മുഹമ്മദ് സലീം മൗലവി നന്തി, അബ്ദുൽ റസാഖ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് അഫ്താബ് പുറക്കാട്ടിരി സ്വാഗതവും സെക്രട്ടറി അബ്ദുൽ ഗഫൂർ തിക്കോടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.