കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്തിൽ നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. ‘കതിർമണികൾ’ എന്ന പേരിൽസെപ്റ്റംബർ 26നാണ് പരിപാടി. ഉച്ചക്ക് രണ്ടിന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ മത്സരം ആരംഭിക്കും.കുവൈത്തിലെ മുഴുവൻ നാടൻപാട്ട് കലാകാരൻമാർക്കും മത്സരത്തിൽ പങ്കെടുക്കാമെന്നും പ്രവാസി സമൂഹത്തെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും കേരള അസോസിയേഷൻ അറിയിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും പ്രോഗ്രാം കൺവീനർ ബേബി ഔസേഫ് -99647998 , അസോസിയേഷൻ ഭാരവാഹികളായ ബിവിൻ തോമസ് -99753705, ഷംനാദ് - 60661283, ഉണ്ണിമായ ഉണ്ണികൃഷ്ണൻ -69948805, മണിക്കുട്ടൻ എടക്കാട്ട് -55831679 എന്നിവരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.