കെ.ഇ.എ കുവൈത്ത് കമ്യൂണിറ്റി അവാർഡ് അക്കര ഫൗണ്ടേഷൻ ചെയർമാൻ അസീസ് അക്കര ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: കാസർകോട് ജില്ല അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത് ഏഴാമത് കമ്യൂണിറ്റി അവാർഡ് അക്കര ഫൗണ്ടേഷന് കൈമാറി. കെ.ഇ.എ 21ാം വാർഷികാഘോഷ ചടങ്ങിൽ അക്കര ഫൗണ്ടേഷന് വേണ്ടി ചെയർമാൻ അസീസ് അക്കര കെ.ഇ.എ പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞിയിൽ നിന്ന് അവാർഡ് സ്വീകരിച്ചു. ചെയർമാൻ ഖലീൽ അടൂർ പൊന്നാട അണിയിച്ചു. അവാർഡ് ജേതാവിനെ അബ്ദുല്ല കടവത്ത് സദസ്സിന് പരിചയപ്പെടുത്തി.
2018ൽ കാസർകോട് മുളിയാറിൽ സ്ഥാപിതമായ അക്കര ഫൗണ്ടേഷൻ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ചുവരുന്നു. ഭിന്നശേഷിക്കാരായ വ്യക്തികളെ ഫലപ്രദമായ ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്ന തരത്തിൽ ആവശ്യമായ പ്രവർത്തനങ്ങൾ കേന്ദ്രത്തിൽ നടന്നുവരുന്നതായി അബ്ദുൽ അസീസ് അക്കര പറഞ്ഞു.
ചടങ്ങിൽ പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ചീഫ് പാട്രൺ മുഹമ്മദ് അപ്സര ഉദ്ഘാടനം ചെയ്തു. ഖലീൽ അടൂർ, സത്താർ കുന്നിൽ, അസീസ് തളങ്കര, ശ്രീനിവാസൻ, പ്രശാന്ത് നെല്ലിക്കാട്ട് സംസാരിച്ചു. പി.എ. നാസർ സ്വാഗതവും റഫീക്ക് ഒളവറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.