കെ.ഇ.എ സിറ്റി ഏരിയ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ കാസർകോഡ് എക്സ്പ്പാട്രിയേറ്റസ് അസോസിയേഷൻ (കെ.ഇ.എ) സിറ്റി ഏരിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. ചെയർമാൻ ഖലീൽ അടൂർ രക്തം നൽകി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് നവാസ് പള്ളിക്കാൽ അധ്യക്ഷതവഹിച്ചു. രക്തം ദാനംചെയ്തവർക്കുള്ള സർട്ടിഫിക്കറ്റ് ആദ്യ വിതരണം കേന്ദ്ര പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി നിർവഹിച്ചു.
രക്തദാനം ചെയ്തവർക്ക് ബദ്ർ മെഡിക്കൽ നൽകുന്ന പ്രിവിലേജ് കാർഡ് മാർക്കറ്റിങ് എക്സിക്യൂട്ടിവ് അബ്ദുൽ ഖാദർ വിതരണം ചെയ്തു.
കേന്ദ്ര ജനറൽ സെക്രട്ടറി അസീസ് തളങ്കര, ട്രഷറർ ശ്രീനിവാസൻ, അഡ്വൈസറി ബോർഡ് അംഗം മുനീർ കുണിയ, ഏരിയ ജനറൽ സെക്രട്ടറി കെ.സി.അബ്ദുല്ല , ഫാറൂഖ് ശർക്കി, കബീർ മഞ്ഞംപാറ, എൻ.എം. കുഞ്ഞി,സിദ്ദിഖ് ശർക്കി എന്നിവർ ആശംസകൾ അർപ്പിച്ചു. കബീർ തളങ്കര, മുസ്തഫ ചെമ്നാട്, കൺവീനർ തസ്ലീം തുരുത്തി സ്വാഗതവും ട്രഷറർ അനുരാജ് ശ്രീധരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.