കെ.ഡി.എൻ.എ മലബാർ മഹോത്സവ സംഘാടകസമിതിയോഗത്തിൽ ബഷീർ ബാത്ത
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഡി.എൻ.എ മലബാർ മഹോത്സവം ‘കോഴിക്കോട്ടങ്ങാടി’ ഫെബ്രുവരി 13ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഗൗണ്ടിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. നടൻ ഹരീഷ് പേരടി ഉദ്ഘാടനം ചെയ്യും. ആഘോഷത്തിന്റെ കോർ കമ്മിറ്റിയും സ്വാഗതസംഘവും രൂപവത്കരിച്ചു. യോഗത്തിൽ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ചു.
ആഘോഷത്തോടനുബന്ധിച്ച് ചെറുകഥാ മത്സരവും മൈലാഞ്ചി മത്സരവും സംഘടിപ്പിക്കും. കുവൈത്തിലെ വിവിധ മഹോത്സവങ്ങൾക്ക് തുടക്കമിട്ട മലബാർ മഹോത്സവത്തിൽ നാട്ടിൽനിന്നുള്ള നിരവധി കലാകാരൻമാർ പങ്കെടുക്കും. ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് സ്വാഗതവും പ്രത്യുപ്നൻ നന്ദിയും പറഞ്ഞു.
സന്തോഷ് പുനത്തിൽ, കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ഇലിയാസ് തോട്ടത്തിൽ, ബഷീർ ബാത്ത, ശ്യാം പ്രസാദ്, മൻസൂർ ആലക്കൽ, അസീസ് തിക്കോടി, ഫിറോസ് നാലകത്ത് എന്നിവർ കോർ കമ്മിറ്റി അംഗങ്ങളായും സുൽഫിക്കർ മുതിര പറമ്പത്ത്, പ്രത്യുപ്നൻ, അനു സുൽഫി, ഷൗക്കത്ത് അലി, വിനയൻ, സജിത നസീർ, അബ്ദുറഹ്മാൻ എം.പി, തുളസീധരൻ തോട്ടക്കര, ഷാജഹാൻ താഴത്തെകളത്തിൽ, അഷറഫ്, ഹമീദ് പാലേരി, പ്രജിത് പ്രേം, ജയലളിത കൃഷ്ണൻ, രജിത തുളസി, സൗദ ഇബ്രാഹിം, ദില്ലാറ ധർമരാജ്, റമി ജമാൽ, സ്വപ്ന സന്തോഷ്, സ്വാതി, ലീന റഹ്മാൻ, സന്ധ്യ ഷിജിത്, രാമചന്ദ്രൻ പെരിങ്ങൊളം, സമീർ വെള്ളയിൽ, ചിന്നു സത്യൻ, ഷെബിൻ പട്ടേരി, റാഫി കല്ലായ്, പ്രജു ടി.എം, ലസിത ജയപ്രകാശ്, അഷീക ഫിറോസ്, ബാബു പൊയിൽ, രജീഷ് സ്രാങ്കിന്റകം, സകീന അഷ്റഫ്, ജുനൈത റൗഫ്, സതീഷ്, ഷിജിത്ത് ചിറക്കൽ, ഉബൈദ് ചക്കിട്ടക്കണ്ടി, ഷമീർ പി.എസ്, ധർമരാജ്, ഷംസീർ വി.എ, റാഫിയ അനസ്, ഉമ്മർ എ.സി, ഹനീഫ കുറ്റിച്ചിറ, റൗഫ് പയ്യോളി, ജമാൽ, സമീർ കെ.ടി, ഷഫാന സമീർ, എ.കെ. ഷാഫി, അനുദീപ്, ബാബു പൊയിൽ എന്നിവർ കമ്മിറ്റി അംഗങ്ങളായും സംഘാടകസമിതി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.