കെ.ബി.ടിയുടെ ചികിത്സാ സഹായം കൈമാറുന്നു
കുവൈത്ത് സിറ്റി: അസുഖ ബാധിധനായി പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ച കേരള ബ്രദേർസ് ടാക്സി വെൽഫെയർ അസോസിയേഷൻ അംഗമായ ഷാജി തോമസിന് തുടർചികിത്സക്കായി അസോസിയേൻ ധനസഹാം നൽകി. അംഗങ്ങളിൽ നിന്നും പിരിച്ച അഞ്ചു ലക്ഷത്തി ഇരുപത്താറായിരം രൂപ അദ്ദേഹത്തിന്റെ വീട്ടിലെത്തി കൈമാറി.
കെ.ബി.ടി ജനറൽ സെക്രട്ടറി സിദ്ദിഖ്, അഡ്വൈസറി ബോർഡ് അംഗം നവാസ് സൈനു, എക്സിക്യൂട്ടീവ് നഹാസ്, ഷാഫി എന്നി അംഗങ്ങളുടെ നേതൃത്വത്തിലാണ് തുക കൈമാറിയത്. കുവൈത്തിൽ ടാക്സി മേഖലയിൽ തൊഴിലെടുക്കുന്ന കെ.ബി.ടി അംഗങ്ങളുടെ ചികിത്സ ധനസഹായം, മരണാനന്തര കുടുംബ സഹായ ഫണ്ടുകൾ ഉൾപ്പെടെ ഏകദേശം 86.5 ലക്ഷത്തോളം രൂപ ധനസഹായമായി നൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിനായി സഹകരിക്കുന്നവർക്കും അസോസിയേഷൻ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.