സതീഷ് കുമാർ, സിദ്ദീഖ് കൊല്ലം, ജീവൻ സാമുവൽ
കുവൈത്ത് സിറ്റി: കേരള ബ്രദേഴ്സ് ടാക്സി വെൽഫയർ അസോസിയേഷൻ (കെ.ബി.ടി) വാർഷിക പൊതുയോഗം മംഗഫ് പ്രൈം ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി അരുൺ രാമചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മരണപ്പെട്ട അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി സംഘടനയുടെ സ്നേഹ പദ്ധതിയായ ‘കരുതൽ’ ധനസഹായത്തിൽ നിന്നും പ്രതി വർഷം ആറു ലക്ഷം രൂപ ധനസഹായം നൽകാൻ കഴിയുന്നതായി ചാരിറ്റി കൺവീനർ ഹിജാസ് അറിയിച്ചു.
2025-26 കാലയളവിലേക്കുള്ള പുതിയ ഭരണ സമിതിയെ യോഗത്തിൽ തെരഞ്ഞെടുത്തു. അഭിലാഷ് ഓച്ചിറ ആശംസയും ട്രഷറർ ജാഫർ നാലകത്ത് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:
സതീഷ് കുമാർ (പ്രസി),ഇസ്മായിൽ, സല്ലു ബല്ല (വൈ.പ്രസി),സിദ്ധിക്ക് കൊല്ലം (ജന.സെക്ര), നജീബ് യൂനുസ്, ഉദയൻ(ജോ.സെക്ര), ജീവൻ സാമുവൽ (ട്രഷ), കെ.കെ.മധു (ജോ.ട്രഷ), അഫ്സൽ അഷറഫ്,ഷാമോൻ പൊൻകുന്നം (മീഡിയ), അർഷാദ് പയ്യോളി (ചാരിറ്റി),അമീർ പാലക്കാട് (സ്പോർട്സ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.