കുവൈത്ത് സിറ്റി: മലപ്പുറം കാളികാവ് സ്വദേശി റാഷിദ് അൻവർ (27) കുവൈത്തിൽ നിര്യാതനായി. കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ കേന്ദ്ര അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് അൻവർ കാളികാവിന്റെ മകനാണ്.
വെള്ളിയാഴ്ച സ്ട്രോക്ക് കാരണം അദാൻ ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു. കെ.ഒ.സിയിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ മഹബൂല യൂനിറ്റ് റിലീഫ് സെക്രട്ടറിയും സജീവ പ്രവർത്തകാനുമായിരുന്നു.
മയ്യിത്ത് കുവൈത്തിൽ ഖബറടക്കും. മാതാവ്: പി.പി. റസീന. ഭാര്യ: ജൽവ അബ്ദുൽ വഹാബ്. മകൻ: ഹൈസിൻ ആദം. സഹോദരങ്ങൾ: ഹന, ഹനൂന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.