കുവൈത്ത് സിറ്റി: കല കുവൈത്തിെൻറ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കുവൈത്ത് കല ട്രസ്റ്റിെൻറ വി. സാംബശിവൻ പുരസ്കാര സമർപ്പണം ഞായറാഴ്ച നടക്കും. വൈകീട്ട് നാലിന് കോട്ടയം സഹകരണ സംഘത്തിെൻറ പൊൻകുന്നം വർക്കി ഹാളിൽ നടക്കുന്ന ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ പുരസ്കാരം കൈമാറും. വിദ്യാഭ്യാസ എൻഡോവ്മെൻറ് വിതരണവും ഇതോടൊപ്പം നടക്കും.
എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും കുവൈത്ത് കല ട്രസ്റ്റ് ചെയർമാനുമായ എം.വി. ഗോവിന്ദൻ മാസ്റ്റർ, സി.പി.എം ജില്ല സെക്രട്ടറിയും സ്വാഗതസംഘം ചെയർമാനുമായ വി.എൻ. വാസവൻ, കെ. സുരേഷ് കുറുപ്പ് എം.എൽ.എ എന്നിവർ പങ്കെടുക്കും. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡൻറുമായ ഏഴാച്ചേരി രാമചന്ദ്രനാണ് ഈ വർഷത്തെ സാംബശിവൻ പുരസ്കാരം. പരിപാടിയോടനുബന്ധിച്ച് നടക്കുന്ന കുടുംബ സംഗമത്തിൽ കുവൈത്തിൽനിന്ന് നാട്ടിലെത്തിയിട്ടുള്ള കല കുവൈത്ത് അംഗങ്ങൾ എല്ലാവരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.