കുവൈത്ത് സിറ്റി: കല കുവൈത്ത് സംഘടിപ്പിക്കുന്ന സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവലിൽ ജൂറികളായി ചലച്ചിത്ര നടനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാറും ചലച്ചിത്ര നിരൂപകനും ഡോക്യുമെന്ററി സംവിധായകനുമായ മധു ജനാർദനനും പങ്കെടുക്കും.
കുവൈത്തിലെ ചലച്ചിത്ര പ്രവർത്തകർക്ക് പ്രോത്സാഹനമാവുക എന്ന ലക്ഷ്യത്തോടെയാണ് കല കുവൈത്ത് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ 'സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ' സംഘടിപ്പിക്കുന്നത്. പൂർണമായും കുവൈത്തിൽ നിർമിച്ച അഞ്ചു മിനിറ്റ് വരെ ദൈർഘ്യമുള്ള, ഇന്ത്യൻ ഭാഷകളിൽ തയാറാക്കിയ ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്.
ജനുവരി 13 ന് ഖൈത്താൻ കാർമൽ സ്കൂളിലാണ് പ്രദർശനം. മത്സരത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഫിലിം 2023 ജനുവരി ഒന്നിനുമുമ്പ് സംഘാടക സമിതിക്ക് കൈമാറണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.