കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് നാടക മത്സരം ഇന്ന്. രാവിലെ 10.30ന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ മത്സരത്തിന് തിരശ്ശീല ഉയരും. 14ഓളം സംഘങ്ങളുടെ ചെറുനാടകങ്ങൾ അരങ്ങേറും. മുഖ്യാതിഥി ആയി പ്രമുഖ ചലച്ചിത്ര-നാടക നടൻ സന്തോഷ് കീഴാറ്റൂർ പങ്കെടുക്കും.
നാടകകലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസി മലയാളികൾക്കായി നാടക മത്സരം സംഘടിപ്പിക്കുന്നതെന്നും മുഴുവൻ പ്രവാസി മലയാളികളെയും സ്വാഗതം ചെയ്യുന്നതായും കല പ്രസിഡന്റ് മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് എന്നിവർ അറിയിച്ചു.കുവൈത്തിലെത്തിയ സന്തോഷ് കീഴാറ്റൂരിന് കല ഭാരവാഹികൾ വിമാനത്താവളത്തിൽ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.