പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കല കുവൈത്ത്​ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം ബാലചന്ദ്രനും പത്​നി പങ്കജവല്ലിക്കും സംഘടന നൽകിയ യാത്രയയപ്പ്​

ബാലചന്ദ്രനും കുടുംബത്തിനും കല കുവൈത്ത്​ യാത്രയയപ്പ് നൽകി

കുവൈത്ത്​ സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കല കുവൈത്ത്​ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം ബാലചന്ദ്രനും കല കുവൈത്ത്​ സജീവ പ്രവര്‍ത്തകയായ പത്​നി പങ്കജവല്ലി ബാലചന്ദ്രനും സംഘടന യാത്രയയപ്പ് നല്‍കി.

അബ്ബാസിയ കല സെൻററില്‍ നടന്ന ചടങ്ങില്‍ കല കുവൈത്ത്​ പ്രസിഡൻറ്​ ജ്യോതിഷ് ചെറിയാൻ ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, അബ്ബാസിയ മേഖല സെക്രട്ടറി ഷൈമേഷ്, മേഖല ആക്ടിങ് പ്രസിഡൻറ്​ പവിത്രൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, സജീവ പ്രവർത്തകർ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.