കുവൈത്ത് സിറ്റി: ഗസ്സയിൽ കുടിവെള്ളത്തിന് പ്രയാസപ്പെടുന്നവർക്ക് ആശ്വാസവുമായി കുവൈത്തിലെ നമാ ചാരിറ്റി. അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഗസ്സയിൽ 450 ടാങ്കർ വെള്ളം വിതരണം ചെയ്തതായി നമാ ചാരിറ്റി അറിയിച്ചു. 11,250 ലധികം ഫലസ്തീനികൾക്ക് ഇത് ഉപയോഗപ്പെട്ടു.
അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ഗണ്യമായി കുറഞ്ഞ വടക്കൻ ഗസ്സയിൽ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ നാശം ജല മലിനീകരണത്തിനും രോഗത്തിനും സാധ്യത വർധിപ്പിച്ചിട്ടുമുണ്ട്. കുട്ടികളിലും പ്രായമായവരിലും ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നു.
ഇതിന് പരിഹാരമായാണ് പദ്ധതിയെന്ന് നമാ ഉദ്യോഗസ്ഥനായ വലീദ് അൽ ബസ്സാം പറഞ്ഞു. ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനൊപ്പം സുരക്ഷിതമായ കുടിവെള്ളം എത്തിച്ചു പ്രതിരോധശേഷിയെ പിന്തുണക്കുകയും ചെയ്യുന്നു. ഗസ്സയിലെ ജനങ്ങൾ കുവൈത്തിന്റെ പിന്തുണക്ക് നന്ദി അറിയിച്ചു. ഇത്തരം സംരംഭങ്ങൾ നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും സൂചിപ്പിച്ചു. പ്രാദേശികമായും അന്തർദേശീയമായും ജീവകാരുണ്യ പ്രവർത്തനങ്ങളോടുള്ള കുവൈത്തിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.