ജൂലൈ ഒമ്പത്​ മുതൽ​ കുവൈത്തിലെ ജലീബ്​, മഹബൂല എന്നിവിടങ്ങളിലെ ​െഎസൊലേഷൻ നീക്കും

കുവൈത്ത്​ സിറ്റി: ജൂലൈ ഒമ്പത്​ രാവിലെ​ അഞ്ചുമണി മുതൽ ജലീബ്​ അൽ ശുയൂഖ്​, മഹബൂല എന്നിവിടങ്ങളിലെ ​െഎസൊലേഷൻ നീക്കാൻ കുവൈത്ത്​ മന്ത്രിസഭ തീരുമാനിച്ചു. മൂന്നുമാസമായി തുടരുന്ന ലോക്ക്​ ഡൗൺ പിൻവലിക്കുന്നതോടെ നിരവധി പ്രവാസി തൊഴിലാളികൾക്ക്​ ആശ്വാസമാവും. പ്രദേശം വിട്ട്​ പുറത്തുപോവാൻ കഴിയാത്തതിനാൽ നിരവധി പേരാണ്​ ജോലിയില്ലാതെ ദുരിതത്തിലായിരുന്നത്​. കോവിഡ്​ പ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങൾ പതിയെ നീക്കി സാധാരണ ജീവിതത്തിലേക്ക്​ തിരികെ കൊണ്ടുവരാനാണ്​ മന്ത്രിസഭ തീരുമാനം. കഴിഞ്ഞ ഏപ്രിൽ ആറ്​ മുതലാണ്​ മഹബൂല, ജലീബ്‌ അൽ ശുയൂഖ്‌ പ്രദേശങ്ങളിൽ ലോക്ക്‌ ഡൗൺ ഏർപ്പെടുത്തിയത്‌.
Tags:    
News Summary - isolation will lift on jaleeb and mahaboola from july 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.