കണ്ണൂർ താണ മുനീറുൽ ഇസ്ലം സംഘം കുവൈത്ത് ചാപ്റ്റർ ഭാരവാഹികളും അംഗങ്ങളും
കുവൈത്ത് സിറ്റി: കണ്ണൂർ താണ മഹല്ലിലെ പ്രവാസി കൂട്ടായ്മ പ്രഥമ യോഗവും കുവൈത്ത് ചാപ്റ്റർ രൂപവത്കരണവും ഫഹാഹീലിൽ നടന്നു. പി.കെ. അക്ബർ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. താണ മുനീറുൽ ഇസലാം സംഘം (എം.ഐ.എസ്) കുവൈത്ത് ചാപ്റ്റർ കമ്മിറ്റി ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു. സി. റഷീദിന്റെ റൂമിൽ ചേർന്ന യോഗത്തിൽ സി. നഈം സ്വാഗതവും ഗാലിബ് തങ്ങൾ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പി.കെ അക്ബർ സിദ്ദിഖ് (രക്ഷാധികാരി), ഗാലിബ് തങ്ങൾ (ചെയർ), സിനാൻ സിദ്ദിഖ് (പ്രസി), റിഷാദ് കാസിം (ജന. സെക്ര), അനസ് (ട്രഷ), പി. റംഷിദ്, പി. മുഹമ്മദ് ശാസ്, എം.പി. ഷഹീർ (വൈ. പ്രസി), പി. മുഹമ്മദ് ഇഷാം, എം.പി. ഷംഷീർ, ദിൽഷാദ് കാസിം (ജോ. സെക്ര), പി. സാജിദ് (ഓഡിറ്റർ), നാസർ തങ്ങൾ, പി.എം. നിസാർ, സി. റഷീദ്, നൗഷാദ് സിറ്റി ക്ലിനിക്ക്, ഡോ. ലാഹിർ (അഡ്വൈസറി ബോർഡ്), എം.ടി ഫയാസ്, സി. നഈം, വി. ഷഹീർ, പി. അഫ്സൽ, നൗഷാദ് കാസിം, സി. ഫൈസൽ, സഈദ് ഫദൽ, സഫ്വാൻ, ഷഹ്സാം (എക്സിക്യൂട്ടിവ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.