കുവൈത്ത് സിറ്റി: കുവൈത്ത് സന്ദര്‍ശനത്തിനെത്തിയ ഇറാന് വിദേശകാര്യമന്ത്രി ഡോ. മുഹമ്മ ദ് ജവാദ് ശരീഫിനെ കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ബയാന്‍ പാലസില്‍ സ്വീകരിച്ചു. ഇരു രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹൃദ ഉഭയകക്ഷി ബന്ധം പുതുക്കുക എന്നതാണ് സന്ദര്‍ശന ഉദ്ദേശ്യം. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അസ്സബാഹും മറ്റ് ഉന്നതരും അദ്ദേഹത്തെ അനുഗമിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം പശ്ചിമേഷ്യയിൽ യുദ്ധഭീതി സൃഷ്ടിച്ച സാഹചര്യത്തിൽ മന്ത്രിയുടെ കുവൈത്ത് സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.