കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് ഫഹാഹീൽ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെ ഫഹാഹീൽ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററിലാണ് ക്യാമ്പ്. വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങൾ, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ എന്നിവയും നടത്തും. ഡോക്ടറുടെ നിർദേശപ്രകാരം ഇ.സി.ജി പരിശോധന, മറ്റ് ലാബ് പരിശോധനകൾ, വിവിധ മെഡിക്കൽ നടപടിക്രമങ്ങൾ, ഒപ്റ്റിക്കൽ, ഫാർമസി എന്നിവക്ക് പ്രത്യേക ഇളവുകളും ലഭ്യമാകും. അസോസിയേഷൻ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പുറമെ താൽപര്യമുള്ള പൊതുജനങ്ങൾക്കും ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്താം. പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: 99423265, 98973183.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.