പ്രവാസി വെൽഫെയർ സാൽമിയ യൂനിറ്റ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ ലായിക്ക്
അഹമ്മദ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽെഫയർ കുവൈത്ത് സാൽമിയ യൂണിറ്റ് ഇന്ത്യയുടെ 80ാം മത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. സാൽമിയ ന്യൂ സെൻട്രൽ ഹാളിൽ നടന്ന പരിപാടിയിൽ കേന്ദ്ര വൈസ് പ്രസിഡണ്ട് ലായിക്ക് അഹമ്മദ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
സ്വാതന്ത്ര്യ സമരത്തെ കുറിച്ചും അതിൽ പങ്കെടുത്ത നേതാക്കളെ കുറിച്ചുമുള്ള അവബോധം വരും തലമുറക്ക് പകർന്ന് നൽകേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് അദ്ദേഹം ഓർമ്മപ്പെത്തി.
അമീർ കാരണത്ത് അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി സഫ്വാൻ നിസ്താർ, കേരളത്തിൽ നിന്നും സ്വാതന്ത്യ സമരത്തിൽ പങ്കെടുത്തവരെ അനുസ് മരിച്ചു. യൂണിറ്റ് ട്രഷറർ സി.പി.മണി എന്നിവർ ആശംസകളർപ്പിച്ചു.
യൂണിറ്റ് സെക്രട്ടറി ആസിഫ് പാലക്കൽ സ്വഗതവും എക്സിക്യൂട്ടിവ് അംഗം ശുക്കൂർ വണ്ടൂർ നന്ദിയും പറഞ്ഞു. സലാം ഒലക്കോട്, ജലിൽ, സുരേഷ്, യുസുഫ്, ഷഫീഖ് ബാവ, യൂസുഫ് നിസാർ എന്നിവർ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ശുക്കൂർ വണ്ടൂർ രചിച്ച് ഫാറൂഖ് ഷർഖി സംവിധാനം ചെയ്ത സ്കിറ്റ് ‘യഥാർത്ഥ സ്വാതന്ത്ര്യം’ ശ്രദ്ധയാകർഷിച്ചു. ആഘോഷ ഭാഗമായി മധുരം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.