കുവൈത്ത് സിറ്റി: വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധക്ക്. ഗതാഗത നിയമലംഘനത്തിനുള്ള പിഴ കൃത്യസമയത്ത് അടച്ചോളൂ. പിഴ അടക്കാൻ വൈകുന്നത് ജയിൽ ശിക്ഷയിലേക്ക് നയിച്ചേക്കാമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പിഴ അടക്കാൻ വൈകിയാൽ നിയമലംഘനം ട്രാഫിക് കോടതിയുടെ പരിഗണനക്ക് വിടുമെന്നും കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്നും ഉണ്ടായേക്കാമെന്നും ആഭ്യന്തര മന്ത്രാലയം ഉണർത്തി.
ഗതാഗത നിയമപ്രകാരം, നിയമലംഘനത്തിന്റെ സ്വഭാവവും ഗൗരവവും അനുസരിച്ച് കോടതിക്ക് ഉയർന്ന പിഴ ചുമത്തുകയോ വാഹനമോടിക്കുന്നവരെ ജയിലിലേക്ക് അയക്കുകയോ ചെയ്യാം. മറ്റ് ഭരണപരമായ നടപടികൾ സ്വീകരിക്കാനും കോടതികൾക്ക് കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ട്രാഫിക് പിഴകൾ 'സഹേൽ' ആപ്ലിക്കേഷൻ വഴിയോ വാർത്താവിനിമയ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ അടക്കാമെന്നും മന്ത്രാലയം അറിയിച്ചു. പിഴകൾ ബാക്കിയുള്ളവർക്ക് രാജ്യത്ത് നിന്ന് പുറത്തുപോകാൻ കഴിയാത്ത സംവിധാനം നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.