Posted On
date_range Updated On
date_range സബ്സിഡി ഭക്ഷ്യവസ്തുക്കൾ അനധികൃതമായി കയറ്റുമതി ചെയ്യാൻ ശ്രമം
കുവൈത്ത് സിറ്റി: സബ്സിഡി ഭക്ഷ്യവസ്തുക്കൾ അനധികൃതമായി കയറ്റുമതി ചെയ്യാനുള്ള ശ്രമം ഷുവൈഖ് തുറമുഖത്ത് കസ്റ്റംസ് തടഞ്ഞു. ശ്രീലങ്കയിലേക്ക് കയറ്റുമതി ചെയ്യാനിരുന്ന ആറ് കണ്ടെയ്നറുകളിൽ നിന്നാണ് സാധനങ്ങൾ പിടിച്ചെടുത്തത്.
പാൽ, മാവ്, അരി, പാസ്ത, പഞ്ചസാര, എണ്ണ, തക്കാളി പേസ്റ്റ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ആകെ 2,236 ഇനം സബ്സിഡി ഭക്ഷ്യവസ്തുക്കളാണ് കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നത്. കയറ്റുമതി നടപടികൾക്കിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെയ്നറുകൾ തടഞ്ഞത്. കേസ് തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി കസ്റ്റംസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.