ജലീബ് അൽ ശുയൂഖിൽ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാ പരിശോധനകൾ തുടരുന്നു. അഹ്മദി ഗവർണറേറ്റിൽ കഴിഞ്ഞ ദിവസം പിടികിട്ടാപ്പുള്ളികളെയും തൊഴിൽ, താമസരേഖ, മറ്റ് ചട്ടങ്ങൾ ലംഘിച്ചവരെയും ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിൽ നിരവധി പേർ ആഭ്യന്തര മന്ത്രാലയം പിടിയിലായി.
പരിശോധനയിൽ 79 പേർ അറസ്റ്റിലാകുകയും 63 ട്രാഫിക് നിയമലംഘനങ്ങൾക്ക് നടപടി സ്വീകരിക്കുകയും ചെയ്തു.
ഫഹാഹീൽ, ഗവർണറേറ്റിലെ മറ്റു പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന തെരുവുകച്ചവടക്കാരെയും ലക്ഷ്യമിട്ടു. നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.
ജലീബിൽ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന
കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ വാണിജ്യ സ്ഥാപനങ്ങളിൽ അധികൃതർ പരിശോധന നടത്തി. ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അധികൃതർ പരിശോധിച്ചു. വില പ്രദർശിപ്പിക്കാതിരുന്നതും രസീത് നൽകാതിരുന്നതും പരിശോധനയിൽ കണ്ടെത്തി.
ഉൽപ്പന്നങ്ങളുടെ ഉത്ഭവ രാജ്യം വ്യക്തമാക്കിയിട്ടില്ലെന്നും കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ ഔദ്യോഗിക റിപ്പോർട്ടുകൾ തയ്യാറാക്കി. തുടർ നിയമനടപടികൾക്കായി സ്ഥാപനങ്ങളെ കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.