കുവൈത്ത് സിറ്റി: അൽ ഷഹീദ് പാർക്ക് മൂന്നാംഘട്ടം ഒക്ടോബർ ഒന്നിന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. കുവൈത്ത് നഗരത്തിന്റെ ഹൃദയഭാഗത്ത് ബഹുനില കെട്ടിടങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന അൽ ഷഹീദ് പാർക്ക് രാജ്യത്തെ ഏറ്റവും വലിയ പൊതു പാർക്കാണ്.
പാർക്കിന്റെ മൂന്നാംഘട്ടം പൂർത്തിയായിവരികയാണ്. പാർക്കിന്റെ മൂന്നാം ഘട്ടത്തിൽ റെസ്റ്റോറന്റുകൾ, കഫേകൾ, റോമൻ തിയറ്റർ, ഔട്ട്‌ഡോർ സിനിമ, ജിംനേഷ്യം, ഐസ്-സ്‌കേറ്റിംഗ് റിങ്ക് തുടങ്ങിയ നിരവധി പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തും. ഇതോടെ ഒരു ദേശീയ വിനോദസഞ്ചാര ലാൻഡ്‌മാർക്കായി പാർക്ക് മാറും.
പദ്ധതിയുടെ മൂന്നാം ഘട്ടത്തിലെ പുരോഗതി മന്ത്രിസഭ വിലയിരുത്തി. ഉദ്ഘാടനത്തിന് മുന്നോടിയായി വിനോദവും കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ളതുമായ വിവിധ പരിപാടികൾ ഉൾക്കൊള്ളുന്ന വർണ്ണാഭമായ കാർണിവൽ സംഘടിപ്പിക്കുമെന്ന് അമീരി ദിവാൻ അണ്ടർ സെക്രട്ടറി ശൈഖ് അബ്ദുൽ അസീസ് അസ്സബാഹ് അറിയിച്ചു. പൂർണ്ണസജ്ജവും സമ്പൂർണ്ണവുമായ പാർക്ക് സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. പാർക്കിന്റെ മൂന്നാം ഘട്ടം മൊത്തം 2,03,162 ചതുരശ്ര മീറ്റർ വിസ്തൃതി ഉള്ളതാണ്. ഇതിൽ 1,90,661 ചതുരശ്ര മീറ്റർ ഹരിതമേഖലയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.