ഫോേട്ടാഗ്രാഫർ മുഹമ്മദ് മുറാദ്
കുവൈത്ത് സിറ്റി: കുവൈത്തി ഫോേട്ടാഗ്രാഫർ മുഹമ്മദ് മുറാദിന് അന്താരാഷ്ട്ര അംഗീകാരം. ഇൗ വർഷത്തെ നാച്വർ ടി.ടി.എൽ ഫോേട്ടാഗ്രാഫർ മത്സരത്തിൽ ഇദ്ദേഹം രണ്ടാം സ്ഥാനം നേടി. വിവിധ ലോക രാജ്യങ്ങളിലെ 8000 ഫോേട്ടാഗ്രാഫർമാരിൽനിന്നാണ് ഇദ്ദേഹത്തിെൻറ അർബൻ വൈൽഡ്ലൈഫ് ഫോേട്ടാ തെരഞ്ഞെടുക്കപ്പെട്ടത്.
നാച്വർ ടി.ടി.എൽ ഫോേട്ടാഗ്രാഫർ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഫോേട്ടാ. കുവൈത്ത് സിറ്റിയിലെ തെരുവുവിളക്കുകളുടെ പശ്ചാത്തലത്തിലുള്ള അറേബ്യൻ ചുവന്ന കുറുക്കെൻറ പടമാണ് മുഹമ്മദ് മുറാദിന് പുരസ്കാരം നേടിക്കൊടുത്തത്
കുവൈത്ത് സിറ്റിയിലെ തെരുവുവിളക്കുകളുടെ പശ്ചാത്തലത്തിൽ നിൽക്കുന്ന അറേബ്യൻ ചുവന്ന കുറുക്കെൻറ ഫോേട്ടാ ആണ് മുഹമ്മദ് മുറാദ് മത്സരത്തിന് അയച്ചത്. ബ്രിട്ടൻ ആസ്ഥാനമായ സംഘടന വർഷം തോറും നടത്തുന്ന പ്രശസ്തമായ മത്സരമാണിത്.
ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രഫഷനൽ ഫോേട്ടാഗ്രാഫർമാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ സമ്മാനം നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും കുവൈത്തിൽനിന്ന് കൂടുതൽ പേർക്ക് ഇൗ രംഗത്തേക്ക് കടന്നുവരാൻ തെൻറ നേട്ടം പ്രചോദനമാകുമെന്നും മുഹമ്മദ് മുറാദ് കുവൈത്ത് വാർത്ത ഏജൻസിയോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.