ഇന്തോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ വാർഷികവും മന്ത്രി എ.കെ. ശശീന്ദ്രൻ
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്തോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈത്ത് ചാപ്റ്റർ ഏഴാം വാർഷികവും, പ്രവാസി എക്സലൻസ് അവാർഡ്ദാനവും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കുവൈത്ത് സിറ്റി കോസ്റ്റ ഡെൽസോൾ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഐ.എ.സി.സി.കെ പ്രസിഡന്റ് ബാബു ഫ്രാൻസീസ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജീവ്സ് എരിഞ്ചേരി സംഘടന പ്രവർത്തങ്ങൾ വിശദീകരിച്ചു. സംവിധായകൻ ബ്ലെസി, ഐ.എ.സി.സി.കെ രക്ഷാധികാരിയും കുവൈത്ത് സ്പെഷൽ ഒളിമ്പിക് ഡയറക്ടറുമായ റിഹാബ് എം ബോറിസ്ലി എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിലെ പ്രവർത്തന മികവിന് അഫ്സൽ ഖാൻ മേപ്പത്തൂർ, അബ്ദുൾ അസീസ് മാട്ടുവയൽ, ചെറുവത്തേരി മാണി പ്രമോദ്, ഡോ.എബ്രഹാം തോമസ്, മഹസർ എ റഹീം എന്നിവരെ പ്രവാസി എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. അൽ ദോസ്തൂർ ലോ ഗ്രൂപ് മാനേജിങ് ഡയറക്ടറും, കുവൈത്തി അഭിഭാഷകനുമായ ഡോ. തലാൽ താക്കി, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം വൈസ് പ്രസിഡന്റ് ഡോ.സുസോവ്ന സുജിത്ത് നായർ എന്നിവർ ആശംസ നേർന്നു.
പ്രോഗ്രാം കൺവീനർ കെ. ഷൈജിത്ത് സ്വാഗതവും ഐ.എ.സി.സി.കെ ട്രഷറർ ബിജു സ്റ്റീഫൻ നന്ദിയും പറഞ്ഞു. പ്രിൻസ് കൊല്ലപ്പിള്ളിൽ, കെ.വി.അരുൾ രാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.