ഇന്ത്യന്‍ ആര്‍ട്ട് ഫെഡറേഷന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത്സിറ്റി: സാംസ്കാരിക സംഘടനയായ ഇന്ത്യന്‍ ആര്‍ട്ട് ഫെഡറേഷന്റെ അഞ്ചാം വാര്‍ഷികം വെള്ളിയാഴ്ച അഹ്മദി ഡി.പി.എസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകുന്നേരം അഞ്ച് മുതല്‍ പത്ത് വരെ നടക്കുന്ന പരിപാടിയില്‍ ഐ.എ.എഫ് എക്സലന്‍സ് പുരസ്കാരം കുവൈത്തിലെ കാല രംഗത്തെ സാബു സൂര്യചിത്രക്ക് സമ്മാനിക്കും. ഐ.എ.എഫ് നടത്തിയ ഇന്ത്യന്‍ സ്റ്റാര്‍ വോയ്സ് റിയാലിറ്റി ഷോ, ഇന്ത്യന്‍ ഡാന്‍സ് ബീറ്റ്സ് റിയാലിറ്റി ഷോ, ഓണ്‍ലൈന്‍ റീല്‍സ് മത്സരം എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങിൽ കൈമാറും. ആറിന് ആരംഭിക്കുന്ന പൊതുപരിപാടിയില്‍ സിനിമ താരം സാധിക വേണുഗോപാല്‍ മുഖ്യാതിഥിയാകും. ആന്‍ ആമിയും, പ്രശോഭ് രാമചന്ദ്രനും ടീമും നയിക്കുന്ന ഗാനമേളയും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ട സഹോദരങ്ങളെ ഇന്ത്യന്‍ ആര്‍ട്ട് ഫെഡറേഷന് അനുസ്മരിച്ചു. ഐ.എ.എഫ് പ്രസിഡന്റ് ഷെറിന് മാത്യു പരിപാടികളും ചെയര്മാന് പ്രേമന് ഇല്ലത്ത് എക്സലന്‍സ് അവാര്‍ഡിനെക്കുറിച്ചും വിശദീകരിച്ചു.
വാര്‍ത്തസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ലിയോ കിഴക്കേവീടന്‍, കള്‍ച്ചറല്‍ സെക്രട്ടറി നിര്‍മല ദേവി എന്നിവരും സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.