കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ദ്വൈമാസ കാമ്പയിൻ മുഹമ്മദ് അലി അബ്ദുല്ല
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന വെക്കേഷൻ കാമ്പയിൻ ഉദ്ഘാടന സമ്മേളനം റിഗായ് ഔഖാഫ് ഓഡിറ്റോറിയത്തിൽ നടന്നു. കുവൈത്ത് മതകാര്യ മന്ത്രാലയം പ്രതിനിധി മുഹമ്മദ് അലി അബ്ദുല്ല സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഔഖാഫ് ജാലിയാത് വിഭാഗം ഡയറക്ടർ സത്താം ഖാലിദ് അൽ മുസയ്യിനിന്റെ സന്ദേശം മുഹമ്മദ് അലി സമ്മേളനത്തിൽ അറിയിച്ചു. തൗഹീദ് എന്ന വിഷയത്തിൽ പി.എൻ. അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫും, രിസാലത്ത് എന്ന വിഷയത്തിൽ സമീർ അലി ഏകരൂലും, ആഖിറത്ത് എന്ന വിഷയത്തിൽ അബ്ദുസ്സലാം സ്വലാഹിയും പ്രഭാഷണം നടത്തി. ഖുർആൻ വിജ്ഞാന പരീക്ഷയിൽ വിജയികളായവർക്ക് മുഹമ്മദ് അലി അബ്ദുല്ല സർട്ടിഫിക്കറ്റുകളും മെമ്മോന്റോയും വിതരണം ചെയ്തു.
സമ്മേളന സദസ്സ്
കെ.കെ.ഐ.സി ആക്ടിങ് പ്രസിഡന്റ് കെ.സി.അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ സ്വാഗതവും എജുക്കേഷൻ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ ശബീർ സലഫി പരിപാടികൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.