കുവൈത്ത് സിറ്റി: സബാഹ് അസ്സാലിമിൽ 181 ബാരൽ മദ്യവുമായി നേപ്പാളി പ്രവാസികൾ പിടിയിൽ. മുബാറക് അൽകബീർ മുനിസിപ്പാലിറ്റി സംഘം, ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാത്. സബാഹ് അസ്സാലിം പ്രദേശത്ത് പ്രാദേശികമായി ഉൽപാദിപ്പിച്ചതാണ് മദ്യം. ഇതിനായുള്ള ബാരലുകളും മദ്യവും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.
ഉൽപാദനത്തിൽ ഏർപ്പെട്ടിരുന്ന നിരവധി നേപ്പാളി പ്രവാസികളും പരിശോധനക്കിടെ പിടിയിലായി.അറസ്റ്റിലായ പ്രതികൾക്കെതിരെ നിയമനടപടികൾ നടന്നുവരികയാണ്. മദ്യം, ലഹരിവസ്തുക്കളുടെ ഇടപാട്, ഉപയോഗം എന്നിവക്കെതിരെ കർശന നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിയുക്ത ഹോട്ട്ലൈനുകൾ വഴി അധികാരികളെ അറിയിക്കാൻ പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.