ഗാന്ധിസ്മൃതി കുവൈത്ത് ഇഫ്താർ സംഗമത്തിൽ നിന്ന്
കുവൈത്ത് സിറ്റി: ഗാന്ധിസ്മൃതി കുവൈത്ത് ഇഫ്താർ സംഗമം കബ്ദ് മേഖലയിലെ സാധാരണക്കാരായ തൊഴിലാളികളെ ചേർത്തുനിർത്തി സംഘടിപ്പിച്ചു. പ്രസിഡന്റ് പ്രചോദ് ഉണ്ണി, ജനറൽ സെക്രട്ടറി മധു മാഹി, രക്ഷാധികാരി റജി സെബാസ്റ്റ്യൻ, ട്രഷറർ അഖിലേഷ് മാലൂർ, ഉപദേശക സമിതി അംഗങ്ങളായ ലാക്ജോസ്, എൽദോ ബാബു, ആർട്സ് സെക്രട്ടറി റൊമാനസ് പെയ്റ്റന്‍ എക്സിക്യൂട്ടിവ് അംഗങ്ങളായ സോണി മാത്യു, സജിൽ, വിനയൻ, വിനോദ്, ഷിന്റോ ജോർജ്, അംഗങ്ങളായ സുധീർ, റഷീദ്, ഫൈസൽ, ജിജിൻ എന്നിവർ നേതൃത്വം നൽകി. ഗാന്ധിസ്മൃതിയുടെ ഭവനനിർമാണ പദ്ധതിയായ ‘സബർമതി’ ആദ്യത്തെ വീടിന്റെ താക്കോൽദാനം ഏപ്രിൽ ആദ്യവാരം ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.