തലശ്ശേരി വെൽഫെയർ അസോസിയേഷൻ ഇഫ്താർ മീറ്റ്
കുവൈത്ത് സിറ്റി: തലശ്ശേരി വെൽഫെയർ അസോസിയേഷൻ കുവൈത്ത് സൗഹൃദ സംഗമവും ഇഫ്താർ മീറ്റും ഖൈത്താൻ രാജധാനി പാലസിൽ നടന്നു. ചെയർമാൻ നിസാം നാലകത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തൻവീർ അധ്യക്ഷത വഹിച്ചു. അഷറഫ് ഏകരൂൽ ഉദ്ബോധന പ്രസംഗം നടത്തി. അസോസിയേഷന്റെ വിവിധ പദ്ധതികളെക്കുറിച്ച് മുഖ്യരക്ഷാധികാരി ഹംസ മേലെക്കണ്ടിയും ഡയാലിസിസ് പ്രോജക്ടിനെ കുറിച്ച് അഡ്വൈസറി മെംബർ അമീർ മീത്തലും വിശദീകരിച്ചു. ഡോ. അമീർ ആശംസ പ്രസംഗം നടത്തി. സി.എൻ. അഷറഫ്, എൻ.കെ. റഹീം നൗഷാദ്, സത്താർ, റോഷൻ, മുഹമ്മദലി, റിഷ്ദിൻ, അബ്ദുൽ റഹ്മാൻ, പി.പി. ഫൈസൽ, റാഫി, അസ്ലം വഹാബ്, ശരീഫ്, ഷുഹൈബ്, ഷയിൻ, സൽമാൻ, ശറഫുദ്ദീൻ, മഹറൂഫ്, ഷഫ്സി എന്നിവർ നേതൃത്വം നൽകി. കൺവീനർ സി.എൻ. അഷ്റഫ് സ്വാഗതവും റോഷൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.