കെ.ഐ.ജി ഫഹാഹീൽ ഏരിയ ഇഫ്താർ സംഗമത്തിൽ ഫൈസൽ മഞ്ചേരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി ഫഹാഹീൽ ഏരിയ ഇഫ്താർ സംഗമം ഫഹാഹീൽ യൂനിറ്റി സെൻററിൽ നടന്നു. കെ.ഐ.ജി വൈസ് പ്രസിഡന്റും പ്രഭാഷകനുമായ ഫൈസൽ മഞ്ചേരി ഇഫ്താർ സന്ദേശം നൽകി. റമദാൻ പുണ്യങ്ങൾ പെയ്തിറങ്ങുന്ന മാസമാണെന്നും അതിനെ ഖുർആനുമായുള്ള ബന്ധത്തിലൂടെയും പ്രാർഥനയിലൂടെയും സ്വാംശീകരിച്ചും സഹജീവികൾക്ക് കാരുണ്യഹസ്തം നീട്ടിയും അർഥവത്തായ രീതിയിൽ പ്രയോജനപ്പെടുത്താൻ അദ്ദേഹം ഓർമിപ്പിച്ചു. കൺവീനർ സമീർ മുഹമ്മദ് കോക്കൂർ അധ്യക്ഷത വഹിച്ചു. ഫഹാഹീൽ ഏരിയ പ്രസിഡന്റ് കെ.എ. അബ്ദുൽ ജലീൽ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി എസ്.എ.പി. ഷറഫുദ്ദീൻ, വൈസ് പ്രസിഡൻറുമാരായ മൊയ്തീൻകുട്ടി, അലി അക്ബർ, ട്രഷറർ സി.കെ. അഹ്മദ് എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.