കുവൈത്ത് സിറ്റി: ഈ വർഷം ആദ്യ പകുതിയിൽ ഏകീകൃത ഗവൺമെന്റ് ഇ-സർവിസസ് ആപ്ലിക്കേഷനായ സഹൽ വഴി നടന്ന ഓൺലൈൻ ഇടപാടുകളുടെ എണ്ണം 1.7 ദശലക്ഷം കവിഞ്ഞതായി നീതിന്യായ മന്ത്രാലയം. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 40 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
സഹൽ ആപ് വഴിയുള്ള ഓൺലൈൻ പേയ്മെന്റ് സേവനം കുടിശ്ശിക തുകകൾ ശേഖരിക്കുന്നതിൽ ഗണ്യമായ സംഭാവനയും നൽകി. ഈ വർഷം ആദ്യ പകുതിയിൽ ഇതുവഴിയുള്ള മൊത്തം സാമ്പത്തിക പേയ്മെന്റുകൾ 17 ദശലക്ഷത്തിലെത്തി. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 126 ശതമാനം വർധനവാണ്.
ഇതേ കാലയളവിൽ ഉപയോക്താക്കൾക്ക് ലഭിച്ച നോട്ടിഫിക്കേഷനുകളുടെ എണ്ണം നാല് ദശലക്ഷം കവിഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33 ശതമാനം വർധനയുണ്ടായിട്ടുണ്ട്.സഹൽ ആപ് വഴി കൂടുതൽ സേവനങ്ങൾ ആരംഭിക്കുമെന്നും ഗുണഭോക്താക്കൾക്ക് എളുപ്പത്തിൽ ആക്സസ് സാധ്യമാക്കുന്നതിനായി ഡിജിറ്റൽ പരിവർത്തനം തുടരുമെന്നും നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.