കുവൈത്ത് സിറ്റി: രാജ്യത്ത് വൈദ്യുതി, ജല കുടിശ്ശിക പിരിവിൽ വൻ വർധന. ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ 400 ദശലക്ഷം ദീനാർ വരെ കുടിശ്ശിക പിരിച്ചെടുത്തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 30 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
പൊതു ഫണ്ടുകൾ സംരക്ഷിക്കുകയും വരുമാന ശേഖരണം വർധിപ്പിക്കുകയും ചെയ്യുന്നതിനുള്ള തന്ത്രപരമായ പദ്ധതിയുടെ ഭാഗമാണിതെന്ന് മന്ത്രാലയ വക്താവ് ഫാത്തിമ ഹയാത്ത് വ്യക്തമാക്കി. സർക്കാർ, വ്യാവസായിക, നിക്ഷേപ മേഖലകളാണ് പേമെന്റ് നിരക്കിൽ ഏറ്റവും വലിയ വർധന കൈവരിച്ചത്.
‘സഹൽ’ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ വഴി കുടിശ്ശിക പിരിവ് എളുപ്പമാക്കിയതും ഗുണം ചെയ്തു. ഉപഭോക്തൃ സേവന ഓഫിസുകൾ, ഹോട്ട്ലൈനുകൾ, മുതിർന്നവർക്കും വികലാംഗർക്കുമായി പ്രത്യേക സംവിധാനങ്ങൾ എന്നിവ പ്രവർത്തിക്കുന്നതായും അധികൃതർ പറഞ്ഞു.
പൊതു സേവന നിലവാരവും സാമ്പത്തിക സുസ്ഥിരതയും ഉറപ്പാക്കാൻ ശേഖരണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.