ആവശ്യമായ ചേരുവകൾ
1. എല്ലില്ലാത്ത ചിക്കൻ - 200 ഗ്രാം
2. ചുവന്ന മുളകുപൊടി - 1 ടീസ്പൂൺ
3. മല്ലിപ്പൊടി - ½ ടീസ്പൂൺ
4. മഞ്ഞൾപ്പൊടി - ¼ ടീസ്പൂൺ
5. കാബേജ് - ½ കപ്പ്, അരിഞ്ഞത്
6. കാരറ്റ് - ¼ കപ്പ്, അരിഞ്ഞത്
7. കക്കിരി - ¼ കപ്പ്, അരിഞ്ഞത്
8. കാപ്സിക്കം - 3 ടേബിൾസ്പൂൺ, ചെറുതായി അരിഞ്ഞത്
9. കറുത്ത ഒലിവ് - 3 - 4, അരിഞ്ഞത്
10. കുരുമുളക് പൊടി - ¾ ടീസ്പൂൺ
11. മയോണൈസ് - ¼ കപ്പ്
12. തൈര് - 2 ടേബിൾസ്പൂൺ
13. വെളുത്തുള്ളി - 1 അല്ലി, ചതച്ചത്
14. നാരങ്ങ നീര് - 2 ടീസ്പൂൺ
15. ബ്രെഡ് കഷ്ണങ്ങൾ - 8 - 10
16. മുട്ടയുടെ വെള്ള - 3
17. ബ്രെഡ് ക്രംബ്സ് - ¾ കപ്പ്
18. ഉപ്പ് - രുചിക്ക്
19. എണ്ണ - 2 ടേബിൾസ്പൂൺ + 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
1. ചിക്കൻ കഷ്ണങ്ങൾ ചുവന്ന മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക. ഒരു പാനിൽ 2 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി ചിക്കൻ കഷ്ണങ്ങൾ വേവുന്നതുവരെ വറുത്തെടുക്കുക. വറുത്ത ചിക്കൻ പാനിൽനിന്ന് മാറ്റി ചൂടാറിയാൽ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക
2. ഒരു ആഴത്തിലുള്ള പാത്രത്തിൽ കാബേജ്, കാരറ്റ്, കക്കിരി, കാപ്സിക്കം, ഒലിവ്, ചിക്കൻ എന്നിവ ചേർത്ത് ഇളക്കുക.
3. ഇതിലേക്ക് മയോണൈസ്, തൈര്, വെളുത്തുള്ളി ചതച്ചത്, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റി വെക്കുക.
4. 2 ബ്രെഡ് കഷ്ണങ്ങൾ എടുത്ത്, ഒരു വൃത്താകൃതിയിലുള്ള കുക്കി കട്ടർ ഉപയോഗിച്ച് 2 ബ്രെഡും ഒരുമിച്ച് വൃത്താകൃതിയിൽ മുറിക്കുക (ഇങ്ങനെ മുറിക്കുമ്പോൾ, രണ്ട് ബ്രെഡ് സർക്കിളുകളും ഒരുമിച്ച് ഒട്ടിപ്പിടിക്കും). ബാക്കിയുള്ള ബ്രെഡ് കഷ്ണങ്ങൾ ഉപയോഗിച്ച് ഈ പ്രക്രിയ ആവർത്തിക്കുക.
5. ബ്രെഡ് സർക്കിളുകൾ ഓരോന്നായി മുട്ടയുടെ വെള്ളയിൽ മുക്കി ബ്രെഡ് ക്രംബ്സ് കൊണ്ട് നന്നായി പൊതിയുക.
6. ഒരു നോൺ-സ്റ്റിക്ക് പാനിൽ അല്പം എണ്ണ ചൂടാക്കി ബ്രെഡ് സർക്കിളുകൾ ക്രിസ്പ് ആകുന്നതുവരെ വറുക്കുക, ഇടക്കിടെ വശങ്ങൾ മറിച്ചിടുക.
7. ഈ ബ്രെഡ് സർക്കിളുകൾ രണ്ട് പകുതിയായി മുറിച്ച് പോക്കറ്റുകൾ പോലെ തുറക്കുക. തയാറാക്കിയ ചിക്കൻ ഫില്ലിങ് അതിൽ നിറച്ച് ഉടൻ സേർവ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.