ഖു​ർ​ആ​നാ​ണ് താ​രം; മ​നു​ഷ്യ​നും

റ​മ​ദാ​ൻ മാ​സ​ത്തി​ന് പ്ര​ത്യേ​ക സ്ഥാ​നം കൈ​വ​രാ​ൻ എ​ന്തെ​ങ്കി​ലും കാ​ര​ണ​മു​ണ്ടോ? ഉ​ണ്ട് എ​ന്നാ​ണു​ത്ത​രം. റ​മ​ദാ​നി​ലെ നോ​മ്പും, സ​ൽ​ക്ക​ർ​മ​ങ്ങ​ൾ​കു​ള്ള വ​ലി​യ പ്ര​തി​ഫ​ല​ങ്ങ​ളും, മാ​നു​ഷി​ക ഗു​ണ​ങ്ങ​ൾ​ക്കു​ള്ള പ്രോ​ത്സാ​ഹ​ന​വു​മെ​ല്ലാം ഒ​രേ​യൊ​രു കാ​ര​ണ​ത്താ​ലാ​ണ് - ഖു​ർ​ആ​ൻ അ​വ​ത​രി​ച്ച മാ​സ​മാ​ണ് റ​മ​ദാ​ൻ എ​ന്ന​താ​ണ​ത്.

റ​മ​ദാ​നി​ലെ താ​രം യ​ഥാ​ർ​ഥ​ത്തി​ൽ ഖു​ർ​ആ​നാ​ണ്. ഖു​ർ​ആ​നി​ലെ താ​രം മ​നു​ഷ്യ​നും. മ​നു​ഷ്യ​ർ​ക്കു​ള്ള മാ​ർ​ഗ​ദ​ർ​ശ​ന​മാ​ണ് വേ​ദ​ഗ്ര​ന്ഥ​മാ​യ പ​രി​ശു​ദ്ധ ഖു​ർ​ആ​ൻ. അ​തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്രം മ​നു​ഷ്യ​നും, കേ​ന്ദ്ര​വി​ഷ​യം മ​നു​ഷ്യ ജീ​വി​ത​ത്തി​ന്റെ ഇ​ഹ-​പ​ര വി​ജ​യ​ങ്ങ​ൾ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും ആ​ണ്.

പ്ര​പ​ഞ്ചാ​ത്ഭു​ത​ങ്ങ​ൾ, ച​രി​ത്ര ക​ഥ​ക​ൾ, ഭാ​വി​യെ കു​റി​ച്ച പ്ര​വ​ച​ന​ങ്ങ​ൾ, സൃ​ഷ്ടി​പ്പി​ലെ വൈ​വി​ധ്യ​ങ്ങ​ൾ തു​ട​ങ്ങി ഖു​ർ​ആ​ൻ കൈ​കാ​ര്യം ചെ​യ്യു​ന്ന ഏ​തൊ​രു വി​ഷ​യ​വും മ​നു​ഷ്യ​വി​ജ​യ​ത്തി​ന്റെ ദി​ശാ സൂ​ച​ക​ങ്ങ​ളാ​ണ്.

‘ഹേ ​മ​നു​ഷ്യ​രേ’ എ​ന്ന ഖു​ർ​ആ​നി​ക അ​ഭി​സം​ബോ​ധ​ന ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​ത്തോ​ട​ല്ല, മു​ഴു​വ​ൻ മ​നു​ഷ്യ​രോ​ടു​മാ​ണ്. ഈ ​ലോ​ക​ത്ത് ന​ന്മ​യോ​ടെ ജീ​വി​ക്കാ​നും, നീ​തി​യോ​ടെ നി​ല​കൊ​ള്ളാ​നും, ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധ​ത്തോ​ടെ ജീ​വി​ക്കാ​നും, മ​നു​ഷ്യ​രെ ഒ​ന്നാ​യി പ​രി​ഗ​ണി​ക്കാ​നു​മു​ള്ള ആ​ഹ്വാ​ന​ങ്ങ​ളാ​ണ് അ​വ.

നീ​തി, സ​ത്യം, കാ​രു​ണ്യം, സ​ഹാ​നു​ഭൂ​തി, മ​നു​ഷ്യ​ത്വം - ഇ​വ​യെ​ല്ലാം ഖു​ർ​ആ​ൻ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മൂ​ല്യ​ങ്ങ​ളാ​ണ്. മ​നു​ഷ്യ​വി​രു​ദ്ധ​മാ​യ യാ​തൊ​രു ആ​ശ​യ​ത്തെ​യും അ​ത് അം​ഗീ​ക​രി​ക്കു​ക​യോ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല. മ​നു​ഷ്യ​നെ ഇ​രു​ട്ടു​ക​ളി​ൽ​നി​ന്ന് വെ​ളി​ച്ച​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണ് അ​തി​ന്റെ പ്ര​ഖ്യാ​പി​ത ദൗ​ത്യം.

റ​മ​ദാ​നി​ൽ ഖു​ർ​ആ​നെ കൂ​ടു​ത​ൽ വാ​യി​ക്കു​ന്ന​ത് ഒ​രു അ​നു​ഷ്ഠാ​നം മാ​ത്ര​മ​ല്ല; മ​നു​ഷ്യ​നാ​യ് കൂ​ടു​ത​ൽ ന​ന്മ​യി​ലേ​ക്ക് ഉ​യ​രാ​നു​ള്ള ആ​ത്മീ​യ - വി​മോ​ച​ന ഉ​ള്ള​ട​ക്ക​മു​ള്ള അ​വ​സ​ര​മാ​ണ​ത്.

Tags:    
News Summary - The Quran is the character; so is man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.