നാ​ല്‌ അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ‘ഒ​രു​മ’ സ​ഹാ​യ​ധ​നം കൈ​മാ​റി

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ഇ​സ്‍ലാ​മി​ക് ഗ്രൂ​പ് (കെ.​ഐ.​ജി) കു​വൈ​ത്ത് സാ​മൂ​ഹി​ക ക്ഷേ​മ പ​ദ്ധ​തി​യാ​യ ‘ഒ​രു​മ’​യി​ൽ അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​പ്പെ​ട്ട നാ​ല്‌ പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ധ​നം കൈ​മാ​റി.

മ​ല​പ്പു​റം തി​രൂ​ർ മം​ഗ​ലം സ്വ​ദേ​ശി നൂ​റു​ൽ ഹാ​ഷിം, കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി ക​ണ്ണ​ങ്ക​ട​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ലി, തൃ​ശൂ​ർ നാ​ട്ടി​ക ബീ​ച്ച് സ്വ​ദേ​ശി സൈ​നു​ദ്ദീ​ൻ റാ​വു​ത്ത​ർ, മ​ല​പ്പു​റം എ​ര​ഞ്ഞി​മാ​ങ്ങാ​ട് സ്വ​ദേ​ശി​നി നൂ​ർ​ജ​ഹാ​ൻ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് സ​ഹാ​യ​ധ​നം കൈ​മാ​റി​യ​ത്.

നാ​ട്ടി​ൽ മ​ര​ണ​പ്പെ​ട്ട തി​രൂ​ർ മം​ഗ​ലം സ്വ​ദേ​ശി നൂ​റു​ൽ ഹാ​ഷി​മി​ന്റെ പേ​രി​ലു​ള്ള ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​ധ​നം ജ​മാ​അ​ത്ത് ഇ​സ്‌​ലാ​മി തി​രൂ​ർ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ് ബ​ഷീ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ഇ​ബ്രാ​ഹീം​കു​ട്ടി, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചു കൈ​മാ​റി.

നാ​ട്ടി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ട കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി ക​ണ്ണ​ങ്കാ​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ലി​യു​ടെ പേ​രി​ലു​ള്ള ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​ധ​നം വെ​ങ്ങ​ളം ജ​മാ​അ​ത്ത് ഇ​സ്‌​ലാ​മി പ്ര​വ​ർ​ത്ത​ക​ർ മു​ഹ​മ്മ​ദ് കോ​യ, മാ​മു​ക്കോ​യ എ​ന്നി​വ​ർ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചു കൈ​മാ​റി. കു​വൈ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട തൃ​ശൂ​ർ നാ​ട്ടി​ക ബീ​ച്ച് സ്വ​ദേ​ശി സൈ​നു​ദ്ദു​ൻ റാ​വു​ത്ത​റു​ടെ പേ​രി​ലു​ള്ള ര​ണ്ടു ല​ക്ഷം രൂ​പ അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബ​ത്തി​ന് കൈ​മാ​റി​യ​താ​യും ഒ​രു​മ ട്ര​ഷ​റ​ർ അ​ൽ​ത്താ​ഫ് അ​റി​യി​ച്ചു.

കു​വൈ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട മ​ല​പ്പു​റം എ​ര​ഞ്ഞി​മാ​ങ്ങാ​ട് സ്വ​ദേ​ശി​നി നൂ​ർ​ജ​ഹാ​ന്റെ പേ​രി​ലു​ള്ള മൂ​ന്നു ല​ക്ഷം രൂ​പ ഒ​രു​മ കേ​ന്ദ്ര ട്ര​ഷ​റ​ർ അ​ൽ​ത്താ​ഫ്, സെ​ക്ര​ട്ട​റി അ​ൻ​വ​ർ ഇ​സ്മാ​യി​ൽ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ റ​ഫീ​ഖ് ബാ​ബു, ഷം​സീ​ർ എ​ന്നി​വ​ർ മം​ഗ​ഫി​ൽ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചു കൈ​മാ​റി.

കു​വൈ​ത്തി​ലു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാ​മെ​ന്ന് ഒ​രു​മ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ നോ​മി​നി​ക്ക് അം​ഗ​ത്വ കാ​ല​പ​രി​ധി​ക്ക​നു​സ​രി​ച്ച് ര​ണ്ടു ല​ക്ഷം മു​ത​ൽ അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ ധ​ന​സ​ഹാ​യം ല​ഭി​ക്കും. കാ​ന്‍സ​ര്‍, ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ (ബൈ​പാ​സ്), ഹൃ​ദ​യം മാ​റ്റി​വെ​ക്ക​ൽ, ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ, കി​ഡ്‌​നി മാ​റ്റി​വെ​ക്ക​ൽ, കി​ഡ്‌​നി ഡ​യാ​ലി​സി​സ് ചി​കി​ത്സ​ക്ക് 50,000 രൂ​പ​യും ആ​ൻ​ജി​യോ​പ്ലാ​സ്റ്റി, പ​ക്ഷാ​ഘാ​തം എ​ന്നി​വ​ക്ക് 25,000 രൂ​പ​യും ചി​കി​ത്സ സ​ഹാ​യം ന​ൽ​കും.

Tags:    
News Summary - 'Oruma' assistance handed over to families of four members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.