സൂഖ്​ മുബാറകിയയിൽ വൻ തീപിടിത്തം

കുവൈത്ത്​ സിറ്റി: കുവൈത്തിലെ പുരാതന മാർക്കറ്റായ മുബാറക്കിയ സൂഖിൽ വൻ തീപിടിത്തമുണ്ടായി. 25 കടകൾക്ക്​ തീപിടിച്ചു. 14 പേർക്ക്​ പരിക്കേറ്റു. നിസ്സാര പരിക്കേറ്റ്​ ഒമ്പത്​ പേരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. നാലുപേരെ അമീരി ആശുപത്രിയിലേക്കും ഒരാളെ അൽ ബാബ്​തൈൻ കേന്ദ്രത്തിലേക്കും മാറ്റി. വ്യാഴാഴ്​ച ഉച്ചകഴിഞ്ഞ് 3:30ഓടെയാണ്​ സംഭവം. അഗ്​നിശമന വിഭാഗം മണിക്കൂറുകൾ കഠിന പ്രയത്​നം നടത്തിയാണ്​ സ്ഥിതി നിയന്ത്രിച്ചത്​. എട്ട്​ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്​നിശമന യൂനിറ്റുകൾ രക്ഷാപ്രവർത്തനം നടത്തി. ഫയർ ഫോഴ്‌സി​െൻറയും എമർജൻസി ടീമുകളുടെയും ചുമതല സുഗമമാക്കാൻ മുബാറക്കിയ മാർക്കറ്റ് ഭാഗത്തും അവിടേക്കുള്ള റോഡുകളിലും ഒത്തുകൂടരുതെന്ന് ഗവൺമെൻറ്​ കമ്യൂണിക്കേഷൻ സെൻററും ഫയർ ഫോഴ്‌സും സ്വദേശികളോടും വിദേശികളോടും അഭ്യർഥിച്ചു. അത്രയും വലിയ തീപിടിത്തമാണ്​ സംഭവിച്ചത്​. കടകൾ കത്തിച്ചാമ്പലായി. കോടികളുടെ നഷ്​ടം കണക്കാക്കുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.