ഹുദാ സെന്റർ മദ്റസ പ്രവേശനോത്സാവ പരിപാടിയിൽ വിജയികളായ കുട്ടികൾ
അധ്യപകരോടൊപ്പം
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മിഷ്കാത്തുൽ ഹുദ മദ്റസ പ്രവേശനോത്സവവും ഓറിയന്റേഷനും ‘നിബ്രാസ്- 2025’ എന്ന പേരിൽ നടന്നു. സബാഹിയ ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഹുദ സെന്റർ ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ അടക്കാനി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ അബ്ദുല്ല കാരകുന്ന് അധ്യക്ഷതവഹിച്ചു. ഹുദ സെന്റർ അസിസ്റ്റന്റ് എജുക്കേഷൻ സെക്രട്ടറി മുഹമ്മദ് റിയാസ് നന്ദി പറഞ്ഞു. പാരന്റിങ് ആൻഡ് മദ്റസ ഓറിയന്റേഷൻ സെഷനിൽ ഡോ. അബ്ദുൽ ഹമീദ് കൊടുവള്ളി ക്ലാസെടുത്തു.
ഖുർആൻ പാരായണം, ഷോർട് സ്പീച്ചസ്, സ്റ്റോറി ടെല്ലിങ്, ഗാനാലാപനം തുടങ്ങി കുട്ടികളുടെ സാഹിത്യഭിരുചി പ്രകടമാകുന്ന അനേകം മത്സരങ്ങൾ നടന്നു. ആദിൽ സലഫി, ജൈസൽ എടവണ്ണ, ഷാഹിന, ജലീബ, ഷെർസ എന്നിവർ പരിപാടി നിയന്ത്രിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ വിജയിച്ച എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
അഞ്ച് ഏഴ് ക്ലാസ്സുകളിൽ നടന്ന പൊതുപരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്ക് കെ.എൻ.എം പബ്ലിക് എക്സാം സർട്ടിഫിക്കറ്റിനൊപ്പം കുവൈത്ത് സൽസബീൽ ലജ്നയിൽ നിന്നുള്ള ഗ്രാജ്വേഷൻ സർട്ടിഫിക്കറ്റും നൽകി.
മദ്റസയിൽ അഡ്മിൻ തുടരുന്നതായും വിശദവിവരങ്ങൾക്ക് 60756740, 66657387, 50770465 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാനെന്നും ഹുദാ സെന്റർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.