കുവൈത്ത് സിറ്റി: അധിക നിരക്ക് ഈടാക്കുന്നതിനെതിരെ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം ഡെലിവറി ആപ്പുകൾക്ക് മുന്നറിയിപ്പ് നൽകി.
ഓർഡർ, സർവിസ്, ഡെലിവറി എന്നിവക്ക് റസ്റ്റാറൻറുകളുടെ ഇൻവോയ്സിൽ കാണിച്ച തുകയേക്കാൾ അധികം ഈടാക്കാൻ പാടില്ല.
അംഗീകരിച്ച തുകയിൽ അധികം ഈടാക്കുന്ന സംഭവം ഉണ്ടെങ്കിൽ ഉപഭോക്താക്കൾ പരാതി നൽകണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. പരാതിയോടൊപ്പം ഇൻവോയ്സിന്റെ പകർപ്പും വെക്കണം.
ഉപഭോക്താക്കൾക്ക് 135 എന്ന ഹോട്ട്ലൈൻ നമ്പറിൽ പരാതി അറിയിക്കാൻ സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.