കുവൈത്ത് സിറ്റി: കുവൈത്തിൽനിന്നുള്ള ഹജ്ജ് തീർഥാടനത്തിന് തുടക്കം. കുവൈത്ത് എയർവേസും സൗദി എയർലൈൻസും ചേർന്ന് തുടങ്ങിയ പ്രത്യേക സർവിസുകളിലായി ആദ്യഘട്ടത്തിൽ 200 തീർഥാടകർ യാത്ര പുറപ്പെട്ടു.
അടുത്ത ദിവസങ്ങളിലായി 36 വിമാനങ്ങളിലായി ബാക്കിയുള്ളവർ ജിദ്ദയിലേക്ക് പുറപ്പെടും. കുവൈത്തിൽനിന്ന് 8,000 പേരാണ് ഹജ്ജിന് പുറപ്പെടുന്നത്. കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന്, നാല് എന്നിവയിൽനിന്നാണ് ഹാജിമാർ യാത്ര ആരംഭിച്ചത്. ഹജ്ജ് തീർഥാടകരുടെ സുരക്ഷിതവും സമാധാനപരവുമായ യാത്രക്കായി എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടറുകൾ, ബോർഡിങ് പാസുകളുടെ മുൻകൂട്ടി വിതരണം, കസ്റ്റംസ് നടപടികളുടെ വേഗത വർധിക്കൽ തുടങ്ങി വിവിധ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഹജ്ജ് ബോധവത്കരണത്തിനായി ഔഖാഫ് മന്ത്രാലയം വിവര ബ്രോഷറുകളും വിതരണം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.