ഗൾഫ് വെറ്ററൻസ് കപ്പ് ജേതാക്കളായ ഇറാഖ് കിരീടവുമായി
കുവൈത്ത് സിറ്റി: കുവൈത്തില്‍ നടന്ന പ്രഥമ ഗൾഫ് വെറ്ററൻസ് കപ്പിൽ ഇറാഖിന് കിരീടം. ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഒമാനെ 4-3ന് പരാജയപ്പെടുത്തിയാണ് കിരീടനേട്ടം.
ജാബിർ അൽ മുബാറക് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ കലാശപ്പോരാട്ടത്തിൽ ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ നിശ്ചിതസമയത്തിൽ ഇരുവിഭാഗത്തിനും ഗോളുകൾ നേടാനായില്ല.
നിശ്ചിത സമയം ഗോൾരഹിത സമനിലയിൽ അവസാനിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
ഇറാഖിന്റെ ഗോൾകീപ്പർ നൂർ സബ്രി മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരവും കറാർ ജാസിം മികച്ച കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു. ഒമാന്റെ ഇസ്മായിൽ അൽ അജ്മിയാണ് ടൂർണമെന്റിലെ ടോപ്പ് സ്കോറർ.
അറേബ്യൻ മേഖലയിലെ എട്ടു രാജ്യങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിന് ഈ മാസം 21നാണ് തുടക്കമായത്. കുവൈത്ത്, ഖത്തർ, യു.എ.ഇ ഒമാൻ, സൗദി അറേബ്യ, ഇറാഖ്, ബഹ്റൈൻ, യമൻ എന്നിവ ചാംമ്പ്യൻഷിപ്പിൽ മാറ്റുരച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.