കുവൈത്ത് സിറ്റി: കുവൈത്തിൽ താമസനിയമലംഘകർക്ക് ഏർപ്പെടുത്തിയ പൊതുമാപ്പ് ഉപയോഗപ്പെടുത്തി തിരിച്ചുപോവു ന്നവരുടെ നടപടിക്രമങ്ങൾക്ക് നിശ്ചയിച്ച വേദി മാറ്റി.
നേരത്തെ സ്ത്രീകൾക്ക് നിശ്ചയിച്ച ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്‌കൂൾ പുരുഷന്മാർക്കും പുരുഷന്മാർക്ക് നിശ്ചയിച്ച ഫർവാനിയ, ബ്ലോക്ക് 1, സ്ട്രീറ്റ് 122ലെ അൽ മുത്തന്ന ബോയ്സ് സ്‌കൂൾ സ്ത്രീകൾക്കുമായാണ് മാറ്റി നിശ്ചയിച്ചത്.
രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെയാണ് പ്രവർത്തന സമയം. ഇതിൽ മാറ്റമില്ല.
ഒാരോ രാജ്യക്കാർക്കും പ്രത്യേക തീയതി നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യക്കാർ ഏപ്രിൽ 11 മുതൽ 15 വരെ ദിവസങ്ങളിലാണ് എത്തേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.