ഗൾഫ്​ മാധ്യമം, ​ബദർ അൽ സമ ഫ്രീഡം ക്വിസ് ഗ്രാൻഡ്​ ഫിനാലെ ഇന്ന്​

കുവൈത്ത്​ സിറ്റി: ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ഗൾഫ്​ മാധ്യമം കുവൈത്ത്​, ബദർ അൽ സമ മെഡിക്കൽ സെൻററുമായി സഹകരിച്ച്​ നടത്തുന്ന ഫ്രീഡം ക്വിസി​െൻറ ഗ്രാൻഡ്​ ഫിനാലെ വെള്ളിയാഴ്​ച നടക്കും.

ഉച്ചക്ക്​ രണ്ടുമുതൽ ഗൾഫ്​ മാധ്യമം കുവൈത്ത്​ ഫേസ്​ബുക്ക്​ പേജിലൂടെ മത്സരം ലൈവ്​ ആയി കാണാം. അശ്വമേധം ഫെയിം ഡോ. ജി.എസ്​. പ്രദീപ്​ ക്വിസ്​ മാസ്​റ്ററാകുന്ന സെമി വെർച്വൽ ക്വിസിങ്​ കാർണിവലിനാണ്​ അരങ്ങൊരുങ്ങുന്നത്​. ഏഴു മുതൽ ഒമ്പതുവരെ ക്ലാസിലെ വിദ്യാർഥികൾ​ സ്​ട്രീം ഒന്നിലും പത്തുമുതൽ 12 വരെ ക്ലാസിലെ വിദ്യാർഥികൾ സ്​ട്രീം രണ്ടിലുമാണ്​ മത്സരിക്കുന്നത്​.

അങ്കിത് മോഹൻ (ഫഹാഹീൽ അൽ വതനിയ ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ), സാഹിൽ ഹൈദർ സെയ്ദി (ഇന്ത്യൻ പബ്ലിക് സ്കൂൾ), ധരിത്രി ആചാര്യ (ഇന്ത്യൻ എജുക്കേഷൻ സ്കൂൾ), ലിയോ സാം ചാക്കോ (യുനൈറ്റഡ് ഇന്ത്യൻസ്കൂൾ),

അലോണ ബിജു നിലക്കപ്പിള്ളിൽ (യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ), നിഹാൽ കമാൽ (ഫഹാഹീൽ അൽ വതനിയ ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ) എന്നിവർ സ്ട്രീം വണ്ണിലെ ഫൈനലിൽ മത്സരിക്കും.

സ്ട്രീം രണ്ടിൽ ഹിലാൽ സലീം പതിയാരത്ത് (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സീനിയർ), ലിയ മറിയം സാം (യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ), ഷാലിഖ് അബ്​ദുൽ അസീസ് (ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ), അശ്വിൻ പിള്ള (ഇന്ത്യൻ എജുക്കേഷൻ സ്​കൂൾ), അനുഷിഖ ശ്രീജ വിനോദ് (ഇന്ത്യൻ ലേണേഴ്സ് ഓൺ അക്കാദമി), ബദറുന്നിസ മുഹമ്മദ് ഖാൻ (ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ) എന്നിവരാണ്​ അന്തിമ പോരാട്ടത്തിൽ മാറ്റുരക്കുന്നത്​. പ്രാഥമിക ഘട്ടത്തിലും സെമി ഫൈനലിലും മികവ്​ തെളിയിച്ചാണ്​ ഇവർ അറിവി​െൻറ മഹാമാമാങ്കത്തി​െൻറ അവസാന ഘട്ടത്തിലേക്ക്​ പ്രവേശിച്ചത്​.

കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും 60950209, 65912616, 97957790 എന്നീ നമ്പറുകളിലും kwtquiz@gmail.com എന്ന മെയിലിലും ബന്ധപ്പെടാം.

Tags:    
News Summary - Gulf Madhyamam, Badr Al Sama Freedom Quiz Grand Finale today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.