കുവൈത്ത് സിറ്റി: രക്തത്തിന്റെ വർധിച്ചുവരുന്ന ആവശ്യകത മുൻനിർത്തി കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പ്രത്യേക നിർ'd/പ്രകാരം ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) കേരളൈറ്റ് മെഡിക്കൽ ഫോറം (കെ.എം.എഫ്) ന്റെ സഹകരണത്തോടെ എമർജൻസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ക്യാമ്പ് കെ.എം.എഫ് കേന്ദ്ര കമ്മിറ്റി അംഗവും, ഫർവാനിയ ഹോസ്പിറ്റൽ ചീഫ് ഫിസിയോതെറപ്പി സ്പെഷ്യലിസ്റ്റുമായ അജയ് ഏലിയാസ് ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ ജനറൽ കൺവീനർ നിമിഷ് കാവാലം അധ്യക്ഷത വഹിച്ചു.
കെ.എം.എഫ് പ്രസിഡന്റ് ഗീത സുദർശൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ലിജോ അടുക്കോലിൽ, അബ്ബാസിയ യൂനിറ്റ് പ്രസിഡന്റ് പ്രവീൺ കുമാർ, മുബാറക് കമ്പ്രത്ത്, മനോജ് മാവേലിക്കര, അൽ അൻസാരി എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ശ്രീജിത്ത് എന്നിവർ ആശംസകൾ നേർന്നു. ബി.ഡി.കെ പ്രതിനിധികളായ നളിനാക്ഷൻ സ്വാഗതവും കോഓഡിനേറ്റർ രാജൻ തോട്ടത്തിൽ നന്ദിയും പറഞ്ഞു. രക്തദാനം നടത്തിയ സന്നദ്ധ ദാതാക്കളെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. അടിയന്തര ആവശ്യത്തിനായി സംഘടിപ്പിച്ച ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും, ഭാവിയിലും ഇത്തരം സാമൂഹിക പ്രവർത്തനങ്ങൾക്ക് എല്ലാവരും സഹകരിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.