കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ച് മെട്രോ മെഡിക്കൽ ഗ്രൂപ് എല്ലാ ശാഖകളിലും സ്ത്രീകളുടെ ആരോഗ്യപരിരക്ഷയെ മുൻനിർത്തി നിരവധി പ്രത്യേക ആരോഗ്യ പാക്കേജുകൾ ലഭ്യമാക്കി.
സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും, സമയബന്ധിതമായ പരിശോധനകളും മുൻകരുതലുകളും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. സ്ത്രീകളുടെ വിവിധ ജീവിതഘട്ടങ്ങളെ പരിഗണിച്ചുകൊണ്ട് തയാറാക്കിയ പ്രത്യേക പാക്കേജുകളിൽ മാമോഗ്രാം പരിശോധന, സർവിക്കൽ ആരോഗ്യ പരിശോധന, ഹോർമോൺ പരിശോധനകൾ, പൊതുവായ ആരോഗ്യ പരിശോധനകൾ, വിദഗ്ധ ഡോക്ടർമാരുടെ കൺസൽട്ടേഷൻ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിമിത കാലയളവിലേക്ക് ലഭ്യമാകുന്ന ഈ വനിതദിന ആരോഗ്യ പാക്കേജുകൾ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ എല്ലാ ശാഖകളിലും ലഭ്യമാണ്. കുവൈത്തിലെ സ്ത്രീകൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ മികച്ച ആരോഗ്യ സേവനങ്ങൾ നൽകുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്നും മികച്ച ഡോക്ടർമാരുടെയും ആധുനിക ചികിത്സ സൗകര്യങ്ങളുടെയും പിന്തുണയോടെ, സ്ത്രീകളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനായി മെട്രോ മെഡിക്കൽ ഗ്രൂപ് പ്രതിജ്ഞാബദ്ധമാന്നെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.