????? ?????? ?????????? ?????????, ??????? ?????????????????

ഗൾഫ്​ കപ്പ്​: സെമി കാണാതെ കുവൈത്ത്​

കുവൈത്ത്​ സിറ്റി: ഗൾഫ്​ കപ്പ്​ ഫുട്​ബാൾ ടൂർണമ​െൻറിൽ കുവൈത്ത്​ സെമിഫൈനൽ കാണാതെ പുറത്തായി. ജയം അനിവാര്യമായിരുന്ന മത്സരത്തിൽ ബഹ്​റൈനെതിരെ രണ്ടിനെതിരെ നാല്​​​ ഗോളിന്​ തോറ്റാണ്​ ടീമി​​െൻറ പിന്മടക്കം. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ അലി മദാൻ ബഹ്​റൈനായി ഗോൾ നേടി. ഒരുഗോളിന്​ പിറകിൽനിന്ന കുവൈത്ത്​ രണ്ടാം പകുതിയിൽ ആക്രമണത്തിന്​ മൂർച്ചകൂട്ടി.

59ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ യൂസുഫ്​ നാസർ ഗോൾ മടക്കി.69ാം മിനിറ്റിൽ ജാസിം അൽ ശൈഖ്​ വീണ്ടും ബഹ്​റൈന്​ ലീഡ്​ നൽകിയപ്പോൾ തിയാഗോ അഗസ്​റ്റസ്​ 83ാം മിനിറ്റിൽ ചെമ്പടയുടെ ലീഡ്​ വർധിപ്പിച്ചു. രണ്ട്​ മിനിറ്റിനകം 85ാം മിനിറ്റിൽ അഹ്​മദ്​ സൻകി ഗോൾ മടക്കി കുവൈത്തിന്​ വീണ്ടും പ്രതീക്ഷ​ പകർന്നെങ്കിലും പിന്നീട്​ വലയനക്കാൻ കഴിഞ്ഞില്ല. പ്രതീക്ഷ നശിച്ച കുവൈത്തി​​​െൻറ സ്വപ്​നങ്ങൾക്ക്​ മേൽ ഇൻജുറി ടൈമിൽ ഒരു ഗോൾ കൂടി നേടി തിയാഗോ അഗസ്​റ്റസ്​ ആണിയടിച്ചു.

ആക്രമണത്തിലും പാസ്​ കൃത്യതയിലും ഒരുപടി മുന്നിൽനിന്ന ബഹ്​റൈൻ അർഹിക്കുന്ന വിജയമാണ്​ നേടിയത് ഗ്രൂപ്പ്​ ബിയിലെ മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ മൂന്ന്​ ഗോളിന്​ നിലവിലെ ചാമ്പ്യന്മാരായ ഒമാനെ കീഴടക്കി സൗദി സെമിയിലെത്തി. ഒമാനൊപ്പം നാല്​ പോയൻറ്​ തന്നെയാണെങ്കിലും ഗോൾ ശരാശരിയിൽ ബഹ്​റൈൻ സെമിയിലെത്തി. ഗ്രൂപ്പ്​ എയിൽ ഇറാഖും ഖത്തറും സെമിയിൽ പ്രവേശിച്ചിട്ടുണ്ട്​.

Tags:    
News Summary - gulf cup-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.