ആറ് ഗവർണറേറ്റുകളിലെയും ഗവർണർമാർ യോഗത്തിൽ
കുവൈത്ത് സിറ്റി: ഗവർണറേറ്റുകൾക്കിടയിൽ സഹകരണം വർധിപ്പിക്കുന്നതിനും ശ്രമങ്ങൾ ഏകീകരിക്കുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്ത് ആറ് ഗവർണറേറ്റുകളിലെയും ഗവർണർമാർ.
യോഗത്തിൽ ഫർവാനിയ ഗവർണർ ശൈഖ് അത്ബി നാസർ അൽ അത്ബി അസ്സബാഹ് ആതിഥേയത്വം വഹിച്ചു.
അൽ അസിമ ഗവർണർ ശൈഖ് അബ്ദുല്ല സാലിം അൽ അലി അസ്സബാഹ്, മുബാറക് അൽ കബീർ ഗവർണറും ആക്ടിങ് ഹവല്ലി ഗവർണറുമായ ശൈഖ് സബാഹ് ബദർ സബാഹ് അൽ സാലിം അസ്സബാഹ്, ജഹ്റ ഗവർണർ ഹമദ് അൽ ഹബ്ഷി, അഹമ്മദി ഗവർണർ ജനറൽ ശൈഖ് ഹുമൂദ് ജാബിർ അൽ അഹമ്മദ് അസ്സബാഹ്, ഗവർണറേറ്റ് അഫയേഴ്സ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ ശൈഖ് നാസർ മുഹമ്മദ് ജറാഹ് അസ്സബാഹ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഗവർണറേറ്റുകൾക്കിടയിൽ ഏകോപനവും സംയോജനവും വർധിപ്പിക്കൽ, പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തൽ, സേവന, വികസന മേഖലകളിൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങൾ, പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങൾ എന്നിവ യോഗത്തിൽ അവലോകനം ചെയ്തു.
വികസനം കൈവരിക്കുന്നതിനും പൊതുതാൽപര്യങ്ങൾ നിറവേറ്റുന്നതിനും ഗവർണറേറ്റുകൾക്കിടയിൽ ടീം വർക്ക് അനിവാര്യമാണെന്ന് ശൈഖ് അത്ബി അസ്സബാഹ് സൂചിപ്പിച്ചു.
തുടർച്ചയായ ഏകോപന യോഗങ്ങളുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.